അധ്യാപക സമരം കാരണം പരീക്ഷ മുടങ്ങി, 500 പേർ തോറ്റു; പ്രിൻസിപ്പലിനെ ഓഫീസിൽ പൂട്ടിയിട്ട് വിദ്യാർത്ഥികൾ 

ഇന്നലെയാണ് വിദ്യാർത്ഥികൾ സമരം തുടങ്ങിയത്
വീഡിയോ സ്ക്രീൻഷോട്ട്
വീഡിയോ സ്ക്രീൻഷോട്ട്

കോഴിക്കോട്: അധ്യാപകരുടെ സമരം മൂലം പരീക്ഷയെഴുതാൻ കഴിയാതെ 500 വിദ്യാർഥികൾ തോറ്റതിനെ തുടർന്ന് മുക്കം കെഎംസിടി പോളിടെക്‌നിക് കോളജിൽ പ്രതിഷേധം. ഇന്നലെയാണ് വിദ്യാർത്ഥികൾ സമരം തുടങ്ങിയത്. വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെയും അധ്യാപകരെയും ഓഫീസുകളിൽ പൂട്ടിയിട്ടു.

ശമ്പളം നൽകാത്തതിനാൽ അധ്യാപകർ നടത്തിയ സമരത്തെ തുടർന്ന് ഒന്നാം വർഷ വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷ മുടങ്ങി. കഴിഞ്ഞ ജനുവരിയിലാണ് അധ്യാപകരേ‍ സമരം നടത്തിയത്. അധ്യാപകസമരം ഒത്തുതീർപ്പായതോടെ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അവസരം നൽകുമെന്നും ആരും തോൽക്കില്ലെന്നും കോളജ് അധികൃതർ ഇറപ്പ് നൽകിയിരുന്നു. എന്നാൽ പരീക്ഷാഫലം വന്നപ്പോൾ 500 കുട്ടികൾ തോറ്റു. ഇതേതുടർന്നാണ് വിദ്യാർത്ഥികൾ അനിശ്ചിത കാല സമരവുമായി രം​ഗത്തെത്തിയത്. 

സപ്ലിമെന്ററി പരീക്ഷ എഴുതില്ലെന്നും റീ ടെസ്റ്റ് നടത്തണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. സപ്ലിമെന്ററി പരീക്ഷ എഴുതുന്നത് തുടർ വിദ്യാഭ്യാസത്തേയും ജോലിയേയും ബാധിക്കുമെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com