എഡിജിപി വ്യാജപ്രചാരണം നടത്തുന്നു; ദിലീപിന്റെ അഭിഭാഷകന്‍ ആഭ്യന്തരസെക്രട്ടറിക്ക് പരാതി നല്‍കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2022 08:09 PM  |  

Last Updated: 13th April 2022 08:09 PM  |   A+A-   |  

dileep1055003_(1)

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസിനെതിരെ ദിലീപിന്റെ അഭിഭാഷകന്റെ പരാതി. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വ്യാജപ്രചാരണം നടത്തുന്നുവെന്ന് ആഭ്യന്തരസെക്രട്ടറിക്ക് പരാതി നല്‍കി. മാധ്യമങ്ങള്‍ക്ക് ശബ്ദരേഖ ചോര്‍ത്തിനല്‍കുന്നുവെന്നും പരാതിയില്‍ പറയുന്നു. 

പ്രതികളേയും ബന്ധുക്കളേയും അഭിഭാഷകരേയും ക്രൈംബ്രാഞ്ച്‌ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബാലചന്ദ്രകുമാര്‍ എ.ഡി.ജി.പി ശ്രീജിത്തിന്റെ അടുത്ത ബന്ധുവാണ്. ചട്ടവിരുദ്ധമായാണ് കേസില്‍ അന്വേഷണം നടക്കുന്നത്. ആസൂത്രിതമായി ഗൂഢാലോചന നടത്തുന്നുവെന്നും പരാതിയില്‍ പറയുന്നു.

കസ്റ്റഡിയിലിരിക്കെ സായ് ശങ്കറിന് മാധ്യമങ്ങളുമായി അഭിമുഖം നടത്താന്‍ അവസരം നല്‍കിയെന്നും സായ് ശങ്കര്‍ കീഴടങ്ങിയിട്ടും മറ്റു തട്ടിപ്പു കേസുകളില്‍ അറസ്റ്റ് ചെയ്തില്ലെന്നും ദിലീപ് നല്‍കിയ പരാതിയില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്‌ വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. ദിലീപ് ജാമ്യ വ്യവസ്ഥകളെല്ലാം ലംഘിച്ചുവെന്നും തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചുവെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ സംഘത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്നും ജാമ്യം റദ്ദാക്കാമെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകരമാണ് അന്വേഷണ സംഘം വിചാരണക്കോടതിയെ സമീപിച്ചത്.


ഈ വാര്‍ത്ത വായിക്കാം

ശമ്പളം വിഷുവിന് മുമ്പ്; കെഎസ്ആര്‍ടിസിക്ക് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ