സുരേഷ് ഗോപിക്കെതിരെ തൃശൂരില്‍ കര്‍ഷക പ്രതിഷേധം
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th April 2022 04:23 PM |
Last Updated: 14th April 2022 04:23 PM | A+A A- |

വിഷുക്കൈനീട്ടവുമായി സുരേഷ് ഗോപി /വിഡിയോ ദൃശ്യം
തൃശൂര്‍: തൃശൂരില്‍ സുരേഷ് ഗോപിക്കെതിരെ കര്‍ഷകരുടെ പ്രതിഷേധ പ്രകടനം. സുരേഷ് ഗോപി കര്‍ഷക സമരത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് കര്‍ഷകസംഘം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ അമര്‍ഷമുണ്ടെന്നും, കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
ബിജെപി പ്രവര്‍ത്തകര്‍ക്ക് വിഷുക്കൈനീട്ടം നല്‍കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. സമരത്തിന് കഞ്ഞിവെക്കാന്‍ പൈനാപ്പിളും കൊണ്ടാണ് ചിലര്‍ പോയതെന്നും സുരേഷ് ഗോപി പരിഹസിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
നന്ദിയുണ്ട്, വിഷു കഴിഞ്ഞാലും ജനങ്ങള്‍ കൈനീട്ടം ആവശ്യപ്പെടുന്ന അവസ്ഥ: സുരേഷ് ഗോപി
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ