മകളെ 'കാണാതായ'തിന് പിന്നില്‍ ദുരൂഹത; കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ജോയ്‌സ്‌നയുടെ പിതാവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th April 2022 02:15 PM |
Last Updated: 14th April 2022 02:15 PM | A+A A- |

ഷെജിന്‍, ജോയ്‌സ്‌ന, ജോര്‍ജ് എന്നിവര്‍
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവ് ഷെജിന്‍ മകളെ വിവാഹം കഴിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പിതാവ്. മകള്‍ ജോയ്‌സ്‌നയെ കാണാതായതാണ്. മകളെ കാണാതായതിന് പിന്നില്‍ ദുരൂഹതയുണ്ട്. തിരോധാനത്തിന് പിന്നിലെ കാര്യങ്ങളെപ്പറ്റി കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ജോയ്‌സ്‌നയുടെ പിതാവ് ജോര്‍ജ് ആവശ്യപ്പെട്ടു.
ഇത്ര ദിവസമായിട്ടും മകളെ തന്റെ മുന്നില്‍ കൊണ്ടു വരാന്‍ കേരള പൊലീസിനായില്ല. അതുകൊണ്ടു തന്നെ സംസ്ഥാന പൊലീസില്‍ വിശ്വാസമില്ല. സിപിഎം സഹായിച്ചില്ല. വിവാഹത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണെമന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
സിബിഐയോ എന്‍ഐഎയോ പോലുള്ള ഏജന്‍സികള്‍ അന്വേഷിക്കണം. വിവാഹത്തിന് ശേഷം മകള്‍ ജോയ്‌സ്‌നയെ കാണാത്തതില്‍ ദുരൂഹതയുണ്ടെന്നും ജോര്‍ജ് പറഞ്ഞു. കോടതിയില്‍ വെച്ചും മകളെ കണ്ടില്ല. തങ്ങള്‍ എത്തുന്നതിന് മുമ്പേ തന്നെ അവര്‍ പോയി. ജോയ്‌സ്‌നയെ കിട്ടുന്നതിനായി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയതായും ജോര്‍ജ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ആ നന്മയെ വിധി തോല്‍പ്പിച്ചു; സുരഭി ലക്ഷ്മി സഹായിച്ച യുവാവ് ആശുപത്രിയില്‍ മരിച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ