കുറ്റകൃത്യങ്ങള്‍ കൊണ്ടു പൊറുതിമുട്ടി; പൊലീസ് സ്റ്റേഷനില്‍ 'പരിഹാരക്രിയ'; വാസ്തു ദോഷം മാറ്റാന്‍ തൂണ്‍ മുറിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th April 2022 07:09 AM  |  

Last Updated: 14th April 2022 07:09 AM  |   A+A-   |  

police_station-cherppu

ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍


തൃശ്ശൂര്‍: തുടര്‍ച്ചയായ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളുംകൊണ്ടു പൊറുതിമുട്ടിയ പൊലീസ് വാസ്തു ദോഷം മാറ്റാന്‍ സ്റ്റേഷനിലെ തൂണ്‍ മുറിച്ചു. ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലാണ് 'കാലക്കേട്' മാറാന്‍ 'പരിഹാര ക്രിയ' നടന്നത്. പ്രധാന കവാടത്തിനു മുന്നില്‍ ആസ്ബസ്റ്റോസ് ഷീറ്റ് വിരിച്ചിരിക്കുന്നതിനു താങ്ങായി നില്‍ക്കുന്ന ഇരുമ്പ് തൂണ് വാസ്തു വിദഗ്ധന്റെ നിര്‍ദേശ പ്രകാരം മാറ്റി സ്ഥാപിക്കുകയായിരുന്നു. 

' പരിഹാര ക്രിയ'നടത്തിയെങ്കിലും കുറ്റകൃത്യങ്ങള്‍ക്ക് കുറവൊന്നും സംഭവിച്ചില്ല. കൊലപാതകം ഉള്‍പ്പെടെ സ്റ്റേഷന്‍ പരിധിയില്‍ നടന്ന എല്ലാ കേസുകളും തെളിയിക്കാനായി എന്നതു തലവേദനകള്‍ക്കിടയിലും പൊലീസിന് ആശ്വാസമാണ്.        

ഡിസംബര്‍ 5 മുതല്‍ കഴിഞ്ഞ മാസം വരെ സ്റ്റേഷന്‍ പരിധിയില്‍ നടന്നത് 4 കൊലപാതകങ്ങളാണ്. ജോലിഭാരം എല്ലാ പൊലീസുകാരിലും കടുത്ത മാനസിക സമ്മര്‍ദമുണ്ടാക്കി. ഇതേ തുടര്‍ന്നാണ് ചില ഉദ്യോഗസ്ഥര്‍ വാസ്തു വിദഗ്ധനില്‍ അഭയംപ്രാപിച്ചത്. 15 വര്‍ഷം മുന്‍പ് കൊലപാതകങ്ങളും വലിയ മോഷണങ്ങളും സ്റ്റേഷന്‍ പരിധിയില്‍ പതിവായപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ജ്യോത്സ്യനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ഇതേ വളപ്പില്‍ സ്റ്റേഷന്‍ കെട്ടിടത്തേക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്ന ചെമ്പക മരത്തിന്റെ ഉയരം കുറയ്ക്കുകയും ചെയ്തിരുന്നു.

ഈ വാർത്ത വായിക്കാം കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് അഞ്ചരമണിക്കൂര്‍; കൊലപ്പെടുത്തുമെന്ന് ഭീഷണി, അച്ഛന്റെ പരാക്രമം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ