കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് അഞ്ചരമണിക്കൂര്‍; കൊലപ്പെടുത്തുമെന്ന് ഭീഷണി, അച്ഛന്റെ പരാക്രമം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th April 2022 05:37 PM |
Last Updated: 13th April 2022 05:37 PM | A+A A- |

പ്രതീകാത്മക ചിത്രം
മലപ്പുറം: ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ചു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പിതാവിന്റെ പരാക്രമം. കുഞ്ഞുമായി വീടിനു മുകളില്‍ കയറി അഞ്ചര മണിക്കൂര്‍ തുടര്‍ന്ന ഇയാളെ പിന്നീട് പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. രാവിലെ ഏഴു മുതല്‍ 12.30 വരെയാണ് ഇയാള്‍ നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഇയാള്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നാണു നിഗമനം.
കോട്ടയ്ക്കല്‍ ചങ്കുവട്ടിയിലാണു സംഭവം. ചങ്കുവട്ടിക്കുണ്ട് സ്വദേശിയായ 31 വയസ്സുകാരനാണ് കുഞ്ഞിന്റെ പിതാവ്. രാവിലെ ഏഴിനാണു കുഞ്ഞുമായി ഇയാള്‍ വീടിനു മുകളില്‍ കയറിയത്. തുടര്‍ന്നാണു കത്തി കഴുത്തില്‍വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ബന്ധുക്കളും നാട്ടുകാരും അഗ്‌നിശമന സേനയും എത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഏറെ നേരം വഴങ്ങിയില്ല. പിന്നീടു ഭാര്യാപിതാവ് വീടിനു മുകളിലേക്കു കയറിച്ചെന്ന് അനുരഞ്ജനം നടത്തിയതിന് ശേഷമാണ് കുഞ്ഞിനെ കൈമാറാന്‍ യുവാവ് തയ്യാറായത്.
പിന്നാലെ പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേനയുടെ സഹായത്തോടെ താഴേക്കിറക്കി. കുട്ടിയും പിതാവും ചങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഈ വാർത്ത കൂടി വായിക്കൂ
ഏപ്രില്‍ 28ന് കെഎസ്ആര്‍ടിസി പണിമുടക്ക്; സമരം ചെയ്താല്‍ പൈസ വരുമോയെന്ന് ഗതാഗതമന്ത്രി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ