ഡോ. മുഹമ്മദ് അഷീല്‍ ലോകാരോഗ്യ സംഘടനയിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th April 2022 07:01 AM  |  

Last Updated: 15th April 2022 07:01 AM  |   A+A-   |  

who

മുഹമ്മദ് അഷീല്‍, ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ആയിരുന്ന ഡോ. മുഹമ്മദ് അഷീലിന് ലോകാരോഗ്യ സംഘടനയില്‍ നിയമനം. ഡല്‍ഹിയില്‍ നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ആയാണ് നിയമനം. അദ്ദേഹം മറ്റന്നാള്‍ ചുമതല എല്‍ക്കും. ഡബ്‌ള്യു എച്ച് ഒയുടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പദവിയാണിത്.

കെ കെ ശൈലജ ആരോഗ്യമന്ത്രി ആയിരിക്കെ സാമൂഹ്യ സുരക്ഷ മിഷന്‍ ഡയറക്ടര്‍ ആയിരുന്നു അഷീല്‍. തുടക്കത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അഷീല്‍ ആയിരുന്നു.
വീണാ ജോര്‍ജ് മന്ത്രി ആയപ്പോള്‍ അഷീലിനെ പയ്യന്നൂര്‍ താലൂക് ആശുപത്രിയിലേക്ക് മാറ്റിയത് വിവാദം ആയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

'ശോഭനമായ പുതിയ കാലത്തേയ്ക്ക് ഉറച്ച കാല്‍വയ്പുകളുമായി മുന്നേറാം'; വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ