സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th April 2022 10:28 AM  |  

Last Updated: 15th April 2022 10:28 AM  |   A+A-   |  

ksrtc_swift

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്

 

കോഴിക്കോട്: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം- സുല്‍ത്താന്‍ ബത്തേരി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 

താമരശ്ശേരി ചുരത്തില്‍ എട്ടാം വളവിന്റെ പാര്‍ശ്വഭിത്തിയില്‍ ബസ് ഇടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. ചുരത്തിലെ ആറാം വളവില്‍ സ്വിഫ്റ്റ് ബസ് ഇന്നലെയും അപകടത്തില്‍പ്പെട്ടിരുന്നു. 

ഇന്നലെ പുലര്‍ച്ചെ കുന്നംകുളത്ത് സ്വിഫ്റ്റ് ബസ് കയറി തമിഴ്‌നാട് സ്വദേശി മരിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

കുന്നംകുളം അപകടം: വാന്‍ ഡ്രൈവറും സ്വിഫ്റ്റ് ഡ്രൈവറും അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ