കളിക്കുന്നതിനിടെ ഒരു വയസ്സുകാരിയുടെ തല സ്റ്റീൽ പാത്രത്തിനുള്ളിൽ കുടുങ്ങി; ഗ്രൈൻഡിങ് മെഷീൻ ഉപയോ​ഗിച്ച് രക്ഷപ്പെടുത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th April 2022 06:53 AM  |  

Last Updated: 16th April 2022 06:53 AM  |   A+A-   |  

One year old girl's  head gets stuck in a steel Pot while playing

പ്രതീകാത്മക ചിത്രം

 

മലപ്പുറം: അടുക്കളയിൽ കളിച്ചു കൊണ്ടിരിക്കെ ഒരു വയസ്സുകാരിയുടെ തല സ്റ്റീൽ പാത്രത്തിൽ കുടുങ്ങി. കാവനൂർ പരിയാരിക്കൽ സുഹൈലിന്റെ മകൾ നൈഷയുടെ തലയാണ് കുടുങ്ങിയത്. തുടർന്ന് മലപ്പുറം അഗ്നിശമനസേനയെത്തി കുട്ടിയെ രക്ഷപ്പെടുത്തി.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കട്ടികൂടിയ സ്റ്റീൽ പാത്രത്തിനുള്ളിൽ കുട്ടിയുടെ തല കുടുങ്ങിപ്പോകുകയായിരുന്നു. 

രക്ഷിക്കാൻ വീട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ അഗ്നിശമനസേനയെ സമീപിച്ചു. അഗ്നിശമനസേനാംഗങ്ങൾ ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

ഈ വാർത്ത വായിക്കാം

നിർത്തിയിട്ട കാറിന്റെ ഡോർ പെട്ടെന്ന് തുറന്നു; ബൈക്ക് മറിഞ്ഞ് ആറു വയസ്സുകാരി മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ