നിർത്തിയിട്ട കാറിന്റെ ഡോർ പെട്ടെന്ന് തുറന്നു; ബൈക്ക് മറിഞ്ഞ് ആറു വയസ്സുകാരി മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th April 2022 06:37 AM |
Last Updated: 16th April 2022 06:37 AM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്: നിർത്തിയിട്ട കാറിന്റെ ഡോർ പെട്ടെന്ന് തുറന്നതിനെ തുടർന്ന് ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറു വയസ്സുകാരി മരിച്ചു. തേങ്കുറുശ്ശി തുപ്പാരക്കളം എ സതീഷിന്റെ മകൾ വിസ്മയ ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 8ന് പാലക്കാട് പാലാട്ട് ജംക്‌ഷനിലാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ബൈക്കോടിച്ചിരുന്ന സതീഷ്, ഭാര്യ നിമിഷ, മറ്റൊരു മകൾ അമേയ എന്നിവർക്കാണ് പരുക്കേറ്റത്.
ക്ഷേത്രത്തിലും പാർക്കിലും പോയി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. സതീഷ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നിമിഷയുടെയും അമേയയുടെയും പരുക്ക് ഗുരുതരമല്ല.
ഈ വാർത്ത വായിക്കാം
ചെയ്സിങിനിടെ ഓവർടേക്ക് ചെയ്തു; കാർ പൊലീസ് ജീപ്പിൽ ഇടിച്ചു; ആറ് കിലോ കഞ്ചാവ് പിടിച്ചെടുത്തു
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ