ടിപ്പറിനു പിന്നില്‍ ബൈക്ക് ഇടിച്ച് പൊലീസുകാരന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th April 2022 01:19 PM  |  

Last Updated: 16th April 2022 01:19 PM  |   A+A-   |  

manu_accident

മനു

 

തൃശൂര്‍: മണ്ണുത്തി ചെമ്പുത്രയില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിനു പുറകില്‍ ബൈക്ക് ഇടിച്ച് പൊലീസുകാരന്‍ മരിച്ചു. കേരള പൊലീസ് അക്കാദമിയില്‍ ഗാര്‍ഡ് ഡ്യൂട്ടി ചെയ്തു വരുന്ന പാലക്കാട് ആലത്തൂര്‍ കുനിശ്ശേരി സ്വദേശി പനയംമ്പാറ കോച്ചം വീട്ടില്‍ മനു (26) ആണ് മരിച്ചത്. 

ഡ്യൂട്ടിക്കായി വീട്ടില്‍ നിന്ന് പൊലീസ് അക്കാദമിയിലേക്ക് വരുമ്പോഴാണ് അപകടം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കേരള ആംഡ് പൊലീസ് (കെ.എ.പി 1) ഒന്നാം ബറ്റാലിയന്‍ സേനാംഗമാണ്. അക്കാദമിയില്‍ അറ്റാച്ച് ഡ്യൂട്ടി ചെയ്തു വരികയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കോഴിക്കോട് രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ