ബൈക്കിന് മുകളിൽ കല്ലുരുണ്ടു വീണു; യുവാവ് മരിച്ചു, അപകടം താമരശ്ശേരി ചുരത്തിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th April 2022 08:57 PM  |  

Last Updated: 16th April 2022 08:59 PM  |   A+A-   |  

bike accident

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിൽ കല്ലുരുണ്ടു വീണ് യുവാവ് മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി ബാബുവിന്റെ മകന്‍ അഭിനവ്(20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വണ്ടൂര്‍ സ്വദേശി അനീഷ്(26) ചികിത്സയിലാണ്.

താമരശ്ശേരി ചുരം ആറാം വളവില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടം നടന്നയുടൻ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിനവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും കാല്‍ ഒടിഞ്ഞ് അഭിനവിന്‍റെ നില ഗുരുതരമായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയില്‍ മരം ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് സ്ഥാനചലനം സംഭവിച്ച കല്ലാണ് ബൈക്കിൽ സഞ്ചരിക്കവെ ഇവരുടെ ദേഹത്തേക്ക് വീണത്. ബൈക്കിന്റെ നിയന്ത്രണം വിട്ടതോടെ രണ്ടുപേരും കൊക്കയിലേക്ക് വീണു.

ഈ വാര്‍ത്ത കൂടി വായിക്കൂ

പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ; പ്രകടനങ്ങള്‍ക്ക് വിലക്ക്, സുരക്ഷയ്ക്ക് മൂന്നു കമ്പനി പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ