ചേരിതിരിവുണ്ടാക്കി വര്‍ഗീയ ലഹളയ്ക്ക് ശ്രമം; ബലം പ്രയോഗിക്കേണ്ടി വന്നാല്‍ പ്രയോഗിക്കും: മന്ത്രി കൃഷ്ണന്‍കുട്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th April 2022 12:16 PM |
Last Updated: 17th April 2022 12:16 PM | A+A A- |

ഫയല്‍ ചിത്രം
പാലക്കാട്: പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങളില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. രണ്ടു കേസുകളിലേയും മുഴുവന്‍ പ്രതികളേയും ഉടന്‍ തന്നെ പിടികൂടും. ശക്തമായ അടിച്ചമര്‍ത്തല്‍ സ്വഭാവത്തോടു കൂടി പൊലീസ് നീങ്ങണം. അതിന് ബലം പ്രയോഗിക്കേണ്ടിവരും. ഇതിന്റെ വേര് എവിടെയാണെന്ന് കണ്ടുപിടിച്ച് അവരെ പിടിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊലപാതക വിവരം അറിഞ്ഞയുടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നു. ശക്തമായ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. തീവ്രവാദശക്തികള്‍ ഒരുമ്പെട്ടിറങ്ങിയതിന്റെ ഫലമാണിത്. വര്‍ഗീയ ലഹള കൊണ്ടുവരാനാണ് ശ്രമം. രണ്ട് ചേരിയാക്കി രാജ്യത്തെ തിരിക്കുക എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇത് എല്ലാവരേയും ബാധിക്കും. കൂടുതല്‍ പൊലീസ് സംഘത്തെ ജില്ലയില്‍ വിന്യസിച്ചെന്നും മന്ത്രി പറഞ്ഞു.
ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കി. പാലക്കാട് ജില്ലയില്‍ സുരക്ഷയ്ക്കായി കോയമ്പത്തൂരില്‍ നിന്നും 500 പൊലീസുകാരടങ്ങിയ സംഘം എത്തി. എറണാകുളത്തു നിന്നും ഒരു ബറ്റാലിയനുമെത്തി. തുടര്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങള്‍ അടക്കം കര്‍ശന നിരീക്ഷണത്തിലാക്കി. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്ന് ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഇരട്ടക്കൊലപാതകം: പാലക്കാട് നാളെ സര്‍വകക്ഷിയോഗം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ