കെഎസ്ആർടിസി: ശമ്പള വിതരണം നാളെ മുതൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2022 07:35 AM  |  

Last Updated: 17th April 2022 07:40 AM  |   A+A-   |  

KSRTC strike

ഫയല്‍ ചിത്രം



തിരുവനന്തപുരം:
കെഎസ്ആർടിസിയിൽ ശമ്പള വിതരണം നാളെ മുതൽ തുടങ്ങുമെന്ന് മാനേജ്മെന്റ്. സർക്കാർ അനുവദിച്ച 30 കോടി രൂപ നാളെ കിട്ടും. ഇതിനുപുറമേ ബാക്കി തുക ഓവർ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാനാണ് നീക്കം. 

വിശേഷദിവസങ്ങളായ വിഷുവിനും ഈസ്റ്ററിനും ശമ്പളം ലഭിക്കാതിരുന്നതിനെത്തുടർന്ന് ജീവനക്കാർ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. സിഐടിയും ആഭിമുഖ്യത്തിലുള്ള യൂണിയൻ, ചീഫ് ഓഫീസിന് മുന്നിൽ റിലേ നിരാഹാര സമരം തുടരുകയാണ്. 

ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തുമെന്ന് സി ഐ ടി യു, ബി എം എസ് യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ എൻ ടി യു സിയുടെ ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് മെയ് 6ന് പണിമുടക്കും. 

 

ഈ വാര്‍ത്ത കൂടി വായിക്കൂ

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ