മദ്യത്തിനു പകരം കുപ്പിയിൽ കട്ടൻചായ; വയോധികനെ കബളിപ്പിച്ച് പണം തട്ടി, പരാതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th April 2022 07:26 AM  |  

Last Updated: 18th April 2022 07:26 AM  |   A+A-   |  

alcohol_2

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: വയോധികന്റെ കയ്യിൽ നിന്ന് പണം വാങ്ങി മദ്യത്തിനു പകരം കുപ്പിയിൽ കട്ടൻചായ നിറച്ചുനൽകി കബളിപ്പിച്ചതായി പരാതി. വിദേശ മദ്യവിൽപനശാലയ്ക്കു മുന്നിൽ വരിനിന്ന വയോധികനെയാണ് സഹായിക്കാനെന്നപേരിൽ തട്ടിപ്പിന് ഇരയാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 7മണിക്കാണ് ആണു സംഭവം.

കൃഷ്ണപുരം കാപ്പിൽ ഭാഗത്ത് പൈപ്പ് പണിക്കെത്തിയ ആറ്റിങ്ങൽ സ്വദേശിയെയാണ് കബളിപ്പിച്ചത്. മദ്യവിൽപനശാലയ്ക്കു മുന്നിലെ വരിയിൽ ഏറ്റവും പിന്നിലായി നിന്ന വയോധികന്റെ അടുത്തെത്തി ഒരാൾ മദ്യം തരപ്പെടുത്തി തരാമെന്ന് പറഞ്ഞു. മൂന്ന് കുപ്പികൾക്കായി 1200 രൂപ വാങ്ങി. പണം നൽകിയ ഉടൻ കുപ്പി കൈമാറി. പക്ഷെ താമസസ്ഥലത്തെത്തി കുപ്പി പൊട്ടിച്ചപ്പോഴാണ് കട്ടൻചായയാണെന്നു കണ്ടെത്തിയത്. 

ഈ വാർത്ത വായിക്കാം

പാലക്കാട് ഇരട്ടക്കൊലപാതകം: ഇന്ന് സർവ്വകക്ഷി യോഗം, ജില്ലയിൽ നിരോധനാജ്ഞ തുടരും 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ