'മാസ്റ്റര്‍ ബ്രെയിന്‍' അഞ്ജലി; റോയിയുടെ വഴിവിട്ട താല്‍പ്പര്യങ്ങള്‍ മുതലെടുത്തു, കെണിയൊരുക്കിയത് 13 ലക്ഷം തിരികെ കൊടുക്കാതിരിക്കാന്‍ 

ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റ് ഒന്നാം പ്രതിയായ പോക്‌സോ കേസിന്റെ ആസൂത്രക മൂന്നാം പ്രതിയും കോഴിക്കോട്ടെ സ്വകാര്യ സംരംഭകയുമായ അഞ്ജലി റിമ ദേവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി
അഞ്ജലി/ഫെയ്‌സ്ബുക്ക്‌
അഞ്ജലി/ഫെയ്‌സ്ബുക്ക്‌


കൊച്ചി:  ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസിലെ മുഖ്യ ആസൂത്രക അഞ്ജലി റീമ ദേവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റ് ഒന്നാം പ്രതിയായ കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി. പരാതിക്കാരിയായ അമ്മയോടും മകളോടും കടം വാങ്ങിയ 13 ലക്ഷം രൂപ തിരികെ കൊടുക്കാതിരിക്കാന്‍ അഞ്ജലി ഒരുക്കിയ കെണിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അകപ്പെടുകയായിരുന്നു എന്നാണ് കണ്ടെത്തല്‍.

റോയ് കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു അഞ്ജലിയുടെ ലക്ഷ്യം. എന്നാല്‍ അഞ്ജലിയുടെ ഈ തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്നാണ് റോയിയുടെ മൊഴി. മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ റോയിയുടെ കൂട്ടുപ്രതിയായ സൈജു എം. തങ്കച്ചനാണ് പോക്‌സോ കേസിലെ രണ്ടാം പ്രതി. സൈജു വഴിയാണ് റോയിയുടെ വഴിവിട്ട താല്‍പര്യങ്ങളെ കുറിച്ച് അഞ്ജലി അറിയുന്നത്. ഇവര്‍ ഇരുവരും ചേര്‍ന്ന് ഒരുക്കിയ കെണിയില്‍ പെണ്‍കുട്ടിയും അമ്മയും അകപ്പെടുകയായിരുന്നു.

ഫാഷന്‍ രംഗത്ത് മികച്ച തൊഴില്‍ അവസരം ഒരുക്കാന്‍ കഴിയുന്ന കൊച്ചിയിലെ സംരംഭകന്‍ എന്ന നിലയിലാണ് അഞ്ജലി പെണ്‍കുട്ടിക്കും അമ്മയ്ക്കും റോയിയെ പരിചയപ്പെടുത്തിയത്. പോക്‌സോ കേസിനു പുറമേ അഞ്ജലിക്കും സൈജുവിനും എതിരെ മനുഷ്യക്കടത്ത് കേസും പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫാഷന്‍ രംഗത്തെ മികച്ച തൊഴിലവസരം വാഗ്ദാനം ചെയ്തു ഒട്ടേറെ പെണ്‍കുട്ടികളെ അഞ്ജലി കൊച്ചിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരുന്നു. അപമാനം കാരണമാണ് പലരും പരാതി നല്‍കാന്‍ തയാറാകാത്തതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിലെ 3 പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ ആഴ്ച തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഈ വാര്‍ത്ത കൂടി വായിക്കൂ  നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ സംഘം ഇന്ന് ഹാജരാക്കും, എഡിജിപി വിശദീകരണം നല്‍കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com