മൂന്ന് മുതൽ അഞ്ചാം ക്ലാസ് വരെ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു; 28കാരന് ജീവിതാവസാനം വരെ തടവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2022 07:56 AM  |  

Last Updated: 19th April 2022 07:56 AM  |   A+A-   |  

jails

പ്രതീകാത്മക ചിത്രം

 

കണ്ണൂർ: സ്കൂൾ വിദ്യാർഥിനിയെ മൂന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ പീഡിപ്പിച്ച കുറ്റത്തിനു യുവാവിന് ജീവിതാവസാനം വരെ കഠിനതടവ്. ശ്രീകണ്ഠപുരം സ്വദേശി കെ വി ജിതിൻ (ഉണ്ണി – 28) ആണ് പ്രതി. മറ്റൊരു വകുപ്പിൽ 10 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 

തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി സ്പെഷൽ ജഡ്‍ജി സി.മുജീബ് റഹ്മാൻ ആണ് ശിക്ഷ വിധിച്ച് ഉത്തരവിട്ടത്. 

2015 ജൂലൈ 10നാണ് ജിതിൻ പോക്സോ കേസിൽ അറസ്റ്റിലായത്. അമ്മ നേരത്തെ മരിച്ചുപോയ പെൺകുട്ടിയുടെ പിതാവ് വിചാരണവേളയിൽ കൂറുമാറിയിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടിയുടെയും അധ്യാപകരുടെയും മറ്റു സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണു ശിക്ഷ വിധിച്ചത്. 

ഈ വാര്‍ത്ത വായിക്കാം

ട്രെയിനിൽ വൻ തിരക്ക്; വേണാട് എക്സ്പ്രസിൽ യാത്രക്കാരി കുഴഞ്ഞുവീണു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ