ട്രെയിനിൽ വൻ തിരക്ക്; വേണാട് എക്സ്പ്രസിൽ യാത്രക്കാരി കുഴഞ്ഞുവീണു
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th April 2022 07:34 AM |
Last Updated: 19th April 2022 07:59 AM | A+A A- |

പ്രതീകാത്മക ചിത്രം
കോട്ടയം: ഇന്നലെ രാവിലെ തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരി കുഴഞ്ഞുവീണു. മാവേലിക്കരയിൽ നിന്ന് എറണാകുളത്തേക്ക് ജനറൽ കോച്ചിൽ യാത്ര ചെയ്ത യുവതിക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അവധി ദിനങ്ങൾക്കു ശേഷമുള്ള തിങ്കൾ ആയതിനാൽ ഇന്നലെ ട്രെയിനിൽ വലിയ തിരക്കായിരുന്നു.
ഏറ്റുമാനൂർ കഴിഞ്ഞതോടെയാണ് യുവതിക്ക് അസ്വസ്ഥത ഉണ്ടായത്. ട്രെയിൻ വൈക്കം റോഡ് സ്റ്റേഷനിലേക്ക് അടുത്തപ്പോൾ ഗാർഡിനെ പ്രശ്നമറിയിച്ചു. അടുത്ത സ്റ്റേഷനായ പിറവം റോഡിൽ ട്രെയിൻ നിർത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റി.
വേണാടിൽ നേരത്തേ ഉണ്ടായിരുന്ന 18 ജനറൽ കോച്ചുകൾക്ക് പകരം ഇപ്പോൾ 8 എണ്ണം മാത്രമാണുള്ളത്.
ഈ വാര്‍ത്ത വായിക്കാം
മൂന്ന് ദിവസം കൂടി മഴ; ഇന്ന് 7 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ