ഇരട്ടക്കൊലപാതകം: കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതില്‍ അമിത് ഷാ കേരളത്തില്‍ എത്തിയശേഷം തീരുമാനം: സുരേഷ് ഗോപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2022 12:25 PM  |  

Last Updated: 19th April 2022 12:25 PM  |   A+A-   |  

suresh_gopi

സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം

 

തൃശൂര്‍: പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങള്‍ സ്വതന്ത്രമായി അന്വേഷിക്കാന്‍ പൊലീസിന് വഴിയൊരുക്കണമെന്ന് സുരേഷ് ഗോപി എംപി. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതില്‍ അമിത് ഷാ കേരളത്തില്‍ എത്തിയശേഷം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

അടുത്തതൊന്ന് സംഭവിക്കാതിരിക്കാന്‍ വേണ്ടി കഠിനമായ ശ്രമം നടത്തുകയും, ജനങ്ങളുടെ ജീവനും സ്വത്തും, സംസ്‌കാരവും സംരക്ഷിക്കുന്നതിനായി സേനകളെ കൃത്യമായി ഉപയോഗിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്. അവര്‍ക്ക് നിഷ്പക്ഷരായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കണം. 

കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണോ എന്നതില്‍ അമിത് ഷാ വരുമ്പോള്‍ തീരുമാനിക്കും. കോ-ഓപ്പറേറ്റീവ് ഫെഡറലിസമല്ലേ. അതു വേണ്ടാന്നു പറഞ്ഞ് ഫെഡറലിസവും കൊണ്ട് അങ്ങോട്ടു ചെല്ലാനൊക്കത്തില്ലല്ലോ. അതൊക്കെ അവരു നോക്കിക്കോളുമെന്നും സുരേഷ് ഗോപി പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

'എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സുബൈര്‍'; സഞ്ജിത്തിനെ കൊന്നതിന്റെ പക, രണ്ടുതവണ വധിക്കാന്‍ ശ്രമിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ