ജസ്‌ന മരിയ എവിടെ? 191 രാജ്യങ്ങളിൽ യെല്ലോ നോട്ടിസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2022 08:39 AM  |  

Last Updated: 19th April 2022 08:40 AM  |   A+A-   |  

jesna_maria_james

ഫയല്‍ ചിത്രം

 

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയയെ കണ്ടെത്താൻ സിബിഐ ഇന്റർപോൾ മുഖേന 191 രാജ്യങ്ങളിൽ യെല്ലോ നോട്ടിസ് പുറപ്പെടുവിച്ചു. ജസ്‌ന എവിടെയാണെന്നത് സംബന്ധിച്ച് സൂചനകളൊന്നും കിട്ടാത്ത സാഹചര്യത്തിലാണു യെല്ലോ നോട്ടിസ് ഇറക്കിയത്. ജസ്‌നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങൾ, തിരിച്ചറിയാനുള്ള അടയാളങ്ങൾ എന്നിവ മറ്റു രാജ്യങ്ങളിലെ ഇന്റർപോളിനു കൈമാറി. 

‌2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജസ്‌ന മരിയ ജയിംസിനെ പത്തനംതിട്ട ജില്ലയിലെ മുക്കൂട്ടുതറയിലുള്ള വീട്ടില്‍ നിന്ന് കാണാതായത്. ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു ജസ്‌ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. എരുമേലി വരെ ബസ്സില്‍ വന്നതിന് തെളിവുണ്ട്. പിന്നീട് ജസ്‌നയെ കണ്ടിട്ടില്ല.

വെച്ചൂച്ചിറ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി. വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചിട്ടും ജസ്‌നയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. 2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം ഹൈക്കോടതി സിബിഐയെ ഏല്‍പ്പിച്ചത്. 

ഈ വാര്‍ത്ത വായിക്കാം

മൂന്ന് മുതൽ അഞ്ചാം ക്ലാസ് വരെ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു; 28കാരന് ജീവിതാവസാനം വരെ തടവ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ