പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ ഞായറാഴ്ച വരെ നീട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2022 05:47 PM  |  

Last Updated: 20th April 2022 05:48 PM  |   A+A-   |  

Palakkad secton 144 extended

പ്രതീകാത്മക ചിത്രം

 

പാലക്കാട്:  കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട്  ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. അടുത്ത ഞായറാഴ്ച വരെയാണ് നിരോധനാജ്ഞ നീട്ടിയത്. പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയവൈരാഗ്യം തന്നെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ട സഞ്ജിത്തിന്റെ സുഹൃത്ത് രമേശ് ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ഏപ്രില്‍ ഇരുപതാം തീയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇത് നാല് ദിവസത്തേക്ക് കൂടി തുടരനാണ് തീരൂമാനം. ആളുകള്‍ കൂട്ടം കൂടുന്നത് അനുവദിക്കില്ല. ഇരുചക്രവാഹനങ്ങളുടെ പുറകില്‍ സ്ത്രീകള്‍ അല്ലാത്തവര്‍ പോകുന്നതിനും നിയന്ത്രണം ഉണ്ട്. ജില്ലയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും.

സുബൈറിന്റെ കൊലപാതകം രാഷ്്ട്രീയ കൊലപാതകമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സഞ്ജിതിന് നേരത്തെ എസ്ഡിപിഐ പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി സുഹൃത്തായ രമേശിനോട് അദ്ദേഹം പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും  സംഭവിച്ചാല്‍ അതിന് ഉത്തരവാദി സുബൈര്‍ ആയിരിക്കുമെന്ന് അതിന് പകരം വീട്ടണമെന്ന് സഞ്ജിത് രമേശിനോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് സുബൈറിന്റെ കൊലപാതകം നടത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്‌