ബംഗളൂരുവില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ചു; എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2022 05:24 PM  |  

Last Updated: 21st April 2022 05:24 PM  |   A+A-   |  

MDMA_ARREST

എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികള്‍

 

തൃശൂര്‍: ബംഗളൂരുവില്‍ നിന്നും വില്‍പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. തൃശൂര്‍ പുല്ലഴി ഇല്ലിക്കല്‍ വീട്ടില്‍ വിനോദ് (25), ഒളരി കടവാരം ആദംപുള്ളി വീട്ടില്‍ അഭിരാഗ് (23), എന്നിവരാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.

ഒളരിയില്‍ പട്രോളിങ്ങ് നടത്തിയിരുന്ന വെസ്റ്റ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ.സി റോഡില്‍ വച്ച് സംശയാസ്പദമായ രീതിയില്‍ കണ്ട ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് എം.ഡി.എം.എ പിടികൂടാനായത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഭീഷ് ആന്റണി, അനില്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.