നാവ് മുറിഞ്ഞ് രക്തം വന്നു; മില്‍മയുടെ പാല്‍ പേഡയില്‍ കുപ്പിച്ചില്ല്; പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd April 2022 09:06 PM  |  

Last Updated: 22nd April 2022 09:06 PM  |   A+A-   |  

peda

ഫോട്ടോ: ഫെയ്സ്ബുക്ക്

 

കോഴിക്കോട്: മില്‍മയുടെ പാല്‍ പേഡയില്‍ നിന്ന് കുപ്പിച്ചില്ല് കിട്ടിയതായി പരാതി. വടകര സ്വദേശിനിയായ അപര്‍ണയാണ് പരാതിക്കാരി. എടോടിയിലെ ഡിവൈന്‍ ആന്റ് ഫ്രഷ് കടയില്‍ നിന്നു വാങ്ങിയ മില്‍മ പേഡയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. 

വാങ്ങിയ പേഡ അപര്‍ണ കുട്ടികള്‍ക്കും അമ്മയ്ക്കും നല്‍കിയിരുന്നു. അമ്മ രാധ പേഡ കഴിച്ചപ്പോള്‍ നാവ് മുറിഞ്ഞ് രക്തം വന്നു. പരിശോധിച്ചപ്പോഴാണ് കുപ്പിച്ചില്ല് കണ്ടെത്തിയതെന്ന് അപര്‍ണ പറഞ്ഞു. 

ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയെന്നും മില്‍മയുടെ ടോള്‍ ഫ്രീ നമ്പറിലും പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു. 

കുപ്പിച്ചില്ല് കണ്ടെത്തിയ പേഡയുമായി വാങ്ങിയ കടയിലെത്തിയപ്പോള്‍ ഇത് മില്‍മയുടെ പേഡയാണെന്നും തങ്ങള്‍ നിസഹായരാണെന്നുമായിരുന്നു മറുപടി.

ഈ വാർത്ത വായിക്കാം

കൊച്ചി മെട്രോ:  ഇനി മൊബൈലില്‍ നിന്നും ടിക്കറ്റ് എടുക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ