കൊച്ചി മെട്രോ: ഇനി മൊബൈലില്‍ നിന്നും ടിക്കറ്റ് എടുക്കാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd April 2022 07:14 PM |
Last Updated: 22nd April 2022 07:19 PM | A+A A- |

കൊച്ചി മെട്രോ, ഫയല്‍ ചിത്രം
കൊച്ചി: ഇനി മൊബൈൽഫോണിലും കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ ടിക്കറ്റ് എടുക്കാം. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ചാല്‍ മതി. ഇതിനായി തയാറാക്കിയ കൊച്ചി വണ്‍ ആപ് പ്ലേസ്റ്റോറില്‍നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം.
ലഘുവായ ചില നടപടിക്രമങ്ങളിലൂടെ റജിസ്ട്രേഷൻ പൂര്‍ത്തിയാക്കി എം.പിന്‍ നമ്പര്‍ സെറ്റ് ചെയ്യുക. അതിനുശേഷം ടിക്കറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. യാത്ര ആരംഭിക്കുന്ന സ്റ്റേഷനും എത്തിച്ചേരേണ്ട സ്റ്റേഷനും തിരഞ്ഞെടുക്കുക. അതിനുശേഷം ബുക്ക് ടിക്കറ്റ് എന്ന ബട്ടണില്‍ അമര്‍ത്തുക. ഇഷ്ടമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് രീതി സ്വീകരിക്കാം.
പേയ്‌മെന്റ് പൂര്‍ത്തിയാകുന്നതോടെ മൊബൈല്‍ സ്‌ക്രീനില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ച് സ്‌കാനിങ്ങിനു വിധേയമായി സ്റ്റേഷനിലേക്ക് പ്രവേശിക്കാനും ഇറങ്ങാനും കഴിയും.
ഈ വാര്‍ത്ത വായിക്കാം
വധഗൂഢാലോചന കേസ്; മഞ്ജു വാര്യരുടെ മൊഴിയെടുത്തു
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ