മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി; മൂന്ന് മണിക്കൂർ നീണ്ടുനിന്നു; കൂടുതൽ കുരുക്കിലേക്ക്?
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd April 2022 07:08 PM |
Last Updated: 22nd April 2022 07:29 PM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: വധഗൂഢാലോചന കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്. മൂന്നു മണിക്കൂറോളം നീണ്ട മൊഴിയെടുക്കലിൽ ഫോൺ സന്ദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കൂടുതൽ ചോദ്യങ്ങളും.
ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുപ്പ്. ദിലീപിന്റെ ഫോണില്‍ നിന്നു വീണ്ടെടുത്ത ചാറ്റുകളെക്കുറിച്ചും ഓഡിയോ സന്ദേശങ്ങളെക്കുറിച്ചും മഞ്ജുവിനോട് അന്വേഷണ സംഘം ചോദിച്ചറിഞ്ഞതായും സൂചനകളുണ്ട്.
വധഗൂഢാലോചന കേസില്‍ തുടരന്വേഷണത്തിനായി കോടതി 40 ദിവസം ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നു. കാവ്യാ മാധവന്‍, നടന്‍ ദിലീപിന്റെ അഭിഭാഷകര്‍, ദിലീപിന്റെ ബന്ധുക്കള്‍ എന്നിവരെയെല്ലാം ഇനി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. ദിലീപ് ഫോണില്‍ നിന്ന് നീക്കിയ വാട്‌സാപ്പ് ചാറ്റുകളിലുള്ളവരെയും ചോദ്യം ചെയ്യാനൊരുങ്ങുന്നുണ്ട്.
കഴിഞ്ഞദിവസം നടന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് വീണ്ടും മഞ്ജുവിന്റെ മൊഴിയെടുക്കാനുള്ള തീരുമാനമെടുത്തത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെയും മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഈ വാർത്ത വായിക്കാം
ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണം: ഹൈക്കോടതി
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ