ബ്യൂട്ടെയ്ന്‍ ഗ്യാസ് സിലിണ്ടര്‍ കടിച്ചപ്പോള്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം; ആത്മഹത്യയെന്ന് സംശയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd April 2022 06:16 PM  |  

Last Updated: 22nd April 2022 06:16 PM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: ബ്യൂട്ടെയ്ന്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ചാലക്കുടിയിലാണ് സംഭവം. മേലൂര്‍ സ്വദേശി അനില്‍ കുമാറാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സിലിണ്ടര്‍ കടിച്ച് പൊട്ടിച്ചപ്പോള്‍ പൊട്ടിത്തെറിച്ചെന്നും ആത്മഹത്യയാണെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. 

പൊട്ടിത്തെറിയില്‍ അനില്‍കുമാറിന്റെ മുഖം ചിതറിയ നിലയിലായിരുന്നു. ഇയാള്‍ക്ക് കുടുംബാംഗങ്ങളുമായി നേരത്തെ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. കുടുംബ പ്രശ്‌നമല്ലാതെ മറ്റുപ്രശ്‌നങ്ങളൊന്നും ഇല്ലെന്നും പൊലീസ് പറയുന്നു.

സിഗററ്റ് ലൈറ്ററിലടക്കം നിറയ്ക്കുന്ന ഗ്യാസാണ് ബ്യൂട്ടെയ്ന്‍ ഗ്യാസ്. അതിനു വേണ്ടിയാണ് സിലിണ്ടര്‍ സൂക്ഷിച്ചിരുന്നത്. അതിസമ്മര്‍ദ്ദത്തില്‍ വാതകം ചെറിയ സിലിണ്ടറിലാണ് സൂക്ഷിക്കാറുള്ളത്. സിലിണ്ടര്‍ കടിച്ച് പൊട്ടിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഈ വാർത്ത വായിക്കാം

കൂലി നല്‍കിയില്ല; ഭാര്യയ്‌ക്കൊപ്പമെത്തി തൃശൂര്‍ നഗരത്തില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ