പ്രമുഖ അഭിഭാഷകൻ ചെറുന്നിയൂര്‍ പി ശശിധരന്‍ നായര്‍ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd April 2022 08:48 AM  |  

Last Updated: 22nd April 2022 09:07 AM  |   A+A-   |  

sasidharan_nair

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പ്രമുഖ അഭിഭാഷകൻ ചെറുന്നിയൂര്‍ പി ശശിധരന്‍ നായര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. സിപിഎം വഞ്ചിയൂർ ബ്രാഞ്ച് അം​ഗവും ചെറുന്നിയൂർ ലോ സ്ന്റർ സ്ഥാപകനുമാണ്. 

സംസ്ഥാന വിജിലന്‍സ് ട്രൈബ്യൂണല്‍ ജഡ്ജി, സംസ്ഥാന വിജിലന്‍സ് കമ്മിഷണര്‍. ഭരണപരിഷ്‌ക്കാര കമ്മിഷന്റെ ലീഗല്‍ കണ്‍സള്‍ട്ടന്റ്, സെയില്‍ ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍, കാര്‍ഷികാദായ വില്‍പ്പന നികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍, അഴിമതി നിരോധന കമ്മിഷന്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വര്‍ക്കലയിലെ ചെറുന്നിയൂരിലാണ് ശശിധരന്‍ നായരുടെ ജനനം. ചെറുന്നിയൂര്‍ ഗവണ്‍മെന്റ് സ്‌കൂൾ, ശിവഗിരി സ്‌കൂൾ, കൊല്ലം ഫാത്തിമ മാതാ കോളേജ്, തിരുവനന്തപുരം ലോ കോളേജ്, ലോ അക്കാദമി എന്നിവടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1966ല്‍ വര്‍ക്കല രാധാകൃഷ്ണന്റെയും പിരപ്പന്‍കോട് ശ്രീധരന്‍ നായരുടെയും ജൂനിയര്‍ ആയാണ് പ്രാക്ടീസ് ആരംഭിച്ചത്. 

അഴിമതിക്കെതിരായ വിഎസ് അച്യുതാനന്ദന്റെ പോരാട്ടങ്ങളില്‍ നിയമോപദേഷ്ടാവായിരുന്നു. പി ​ഗോവിന്ദപ്പിള്ള, ​ഗൗരിയമ്മ, ഇമ്പിച്ചിബാവ, എം കെ കൃഷ്ണൻ തുടങ്ങിയ  നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുംവേണ്ടി കോടതിയില്‍ ഹാജരായിട്ടുണ്ട്. ശശിധരൻ നായരുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശാന്തികവാടത്തിൽ നടക്കും. ശശിധരൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

ഈ വാര്‍ത്ത കൂടി വായിക്കൂ

രക്ഷകയായി ഷീബ; ബസിൽ കുഴഞ്ഞുവീണ യുവാവിന് പുതുജീവൻ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ