രക്ഷകയായി ഷീബ; ബസിൽ കുഴഞ്ഞുവീണ യുവാവിന് പുതുജീവൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd April 2022 08:01 AM |
Last Updated: 25th April 2022 05:23 PM | A+A A- |

ഷീബ അനീഷ്
കൊല്ലം: നഴ്സിൻറെ അവസരോചിതമായ ഇടപെടൽ ബസിൽ കുഴഞ്ഞുവീണ യുവാവിൻറെ ജീവൻ തിരിച്ചുപിടിച്ചു. അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ഷീബ അനീഷാണ് അവസരോചിതമായ ഇടപെടൽ കൊണ്ട് യുവാവിൻറെ ജീവൻ തിരിച്ചുപിടിച്ചത്.
കഴിഞ്ഞദിവസം ആശുപത്രിയിൽനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി കറുകുറ്റി കേബിൾ ജങ്ഷനിൽനിന്ന് ഷീബ എറണാകുളത്തേക്കുള്ള കെഎസ്ആർടി ബസിൽ കയറി. യാത്രയ്ക്കിടെ ബസിനുള്ളിൽ ഒരു യുവാവ് കുഴഞ്ഞുവീണു. ഫുട്‌ബോർഡിന് സമീപത്ത്നിന്ന് യുവാവിനെ ഉടൻ തന്നെ നീക്കിക്കിടത്തി ഷീബ പൾസ് പരിശോധിച്ചു. പൾസ് കിട്ടാതായപ്പോൾ ഉടൻ യുവാവിന് സി പി ആർ നൽകുകയായിരുന്നു.
രണ്ടുവട്ടം സി പി ആർ പൂർത്തിയായപ്പോൾ യുവാവിന് അപസ്മാരമുണ്ടായി. ഇതേ തുടർന്ന് ചരിച്ചുകിടത്തി വീണ്ടും സി പി ആർ നൽകി. ഇതോടെ യുവാവിന് ബോധംവീണു. തുടർന്ന് ബസ് നിർത്തി യുവാവിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ഈ വാർത്ത വായിക്കാം
68 ബിവറേജസ് ഷോപ്പുകള്‍ കൂടി തുറക്കുന്നു; പട്ടിക ഇങ്ങനെ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ