20 ദിവസം ജോലി ചെയ്യാത്തവർക്ക് ശമ്പളം വൈകും; നടപടിയുമായി കെഎസ്ആർടിസി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd April 2022 09:15 AM  |  

Last Updated: 22nd April 2022 09:15 AM  |   A+A-   |  

ksrtc service

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: 20 ഡ്യൂട്ടി ചെയ്യാത്തവർക്ക് ഇനി മുതൽ കെഎസ്ആർടിസിയിൽ ശമ്പളം വൈകും. ജീവനക്കാർ ഹാജരാകാത്തതു കാരണം പ്രതിദിനം 300 മുതൽ 350 സർവീസുകൾ വരെ മുടങ്ങുന്നത് വരുമാന നഷ്ടമുണ്ടാക്കുന്നതായി വ്യക്തമായതിനെ തുടർന്നാണ് മാനേജ്മെന്റിന്റെ തീരുമാനം. 

 20 ഡ്യൂട്ടി ചെയ്യാത്തവരുടെ ശമ്പള ബിൽ തൊട്ടടുത്ത മാസം 5നു ശേഷമേ പരിഗണിക്കൂ. ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സ, അടുത്ത ബന്ധുക്കളുടെ മരണം തുടങ്ങിയ കാരണങ്ങളാൽ അവധിയെടുക്കുന്നവർക്കെതിരെ ഈ നടപടിയില്ലെന്നും അറിയിച്ചിട്ടുണ്ട്. 

ഈ വാർത്ത വായിക്കാം

സെൽഫി ഭ്രമം റെയിൽപ്പാളത്തിൽ വേണ്ട; ഇനി പിഴ 2000 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ