65 കിലോമാത്രം ഭാരം; പുല്ലുവെട്ട് യന്ത്രത്തിന് കയറ്റിറക്ക് കൂലി ചോദിച്ച് സിഐടിയു, തടഞ്ഞുവെച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd April 2022 04:38 PM |
Last Updated: 23rd April 2022 04:38 PM | A+A A- |

തൃശൂര്‍: ഒല്ലൂരില്‍ എത്തിച്ച പുല്ലുവെട്ടു യന്ത്രം കൊണ്ടുപോകുന്നത് സിഐടിയു പ്രവര്‍ത്തകര്‍.അറുപത്തിയഞ്ച് കിലോ ഭാരമുള്ള യന്ത്രം ഏറ്റെടുക്കാന്‍ കയറ്റിറക്ക് കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തടഞ്ഞത്. ഉടമയ്ക്ക് ഒറ്റയ്ക്ക് കാറില്‍ കൊണ്ടുപോകാന്‍ പറ്റുന്നതാണ് യന്ത്രം.
ഉത്തേരന്ത്യയില്‍ നിന്ന് തൃശൂര്‍ സ്വദേശി ജിതിന്‍ ഓണ്‍ലൈനായി വരുത്തിയ പുല്ലുവെട്ടുയന്ത്രമാണ് സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചത്. ഡെലിവറി ചാര്‍ജ് ഉള്‍പ്പെടെ അടച്ചതാണ് യന്ത്രം കൊണ്ടുവന്നതെന്ന് ജിതിന്‍ പറയുന്നു.
പതിനഞ്ചു പേര്‍ അടങ്ങിയ സംഘമാണ് തടഞ്ഞതെന്ന് ജിതിന്‍ പറഞ്ഞു. ഒരുമണിയോടെ എത്തിയ തനിക്ക് ഇതുവരെയും യന്ത്രം കൊണ്ടുപോകാന്‍ പറ്റിയിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
പിന്നീട് ഒല്ലൂര്‍ പൊലീസ് എത്തി യൂണിയന്‍കാരുമായി ചര്‍ച്ച നടത്തി. ശേഷം, സിഐടിയുക്കാര്‍ യന്ത്രം കൊണ്ടുപോകാന്‍ അനുവദിക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ സാഹിത്യ അക്കാദമിയില്‍ അടിച്ചു ഫിറ്റായി അടിപിടി, തെറിവിളി; സുരക്ഷാ ജീവനക്കാരനുനേരെ കയ്യേറ്റം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ