ഹരിദാസന്‍ വധക്കേസ് പ്രതിയെ വീട്ടില്‍ ഒളിപ്പിച്ച കേസ്; രേഷ്മയ്ക്ക് ജാമ്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd April 2022 05:53 PM |
Last Updated: 23rd April 2022 09:00 PM | A+A A- |

അറസ്റ്റിലായ രേഷ്മ, നിജില്‍ ദാസ് എന്നിവര്‍
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ച അധ്യാപികയ്ക്ക് ജാമ്യം. അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പി എം രേഷ്മ (42)യ്ക്ക് ആണ് തലശ്ശേരി കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച പിണറായി-ന്യൂ മാഹി സ്റ്റേഷന്‍ പരിധികളില്‍ പ്രവേശിക്കരുത് എന്ന് കോടതി വ്യക്തമാക്കി. പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ മുഖ്യ പ്രതികളില്‍ ഒരാളായ ബിജെപി പ്രവര്‍ത്തകന്‍ നിജില്‍ ദാസിനെയാണ് രേഷ്മ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചിരുന്നത്.
കഴിഞ്ഞ 17-ാം തീയതി മുതല്‍ നിജില്‍ദാസ് പാണ്ട്യാലമുക്കിലെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞുവന്നിരുതായാണ് പോലീസ് നല്‍കുന്ന വിവരം. അധ്യാപികയായ രേഷ്മയും നിജില്‍ദാസും സുഹൃത്തുക്കളാണ്. വിഷുവിന് ശേഷമാണ് നിജില്‍ദാസ് ഒളിച്ചു താമസിക്കാന്‍ ഒരിടം വേണമെന്ന് രേഷ്മയോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിനായി അധ്യാപികയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. തുടര്‍ന്നാണ് രേഷ്മ തന്റെ പാണ്ടാല്യമുക്കിലെ വീട്ടില്‍ നിജില്‍ദാസിന് താമസസൗകര്യം ഒരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍നിന്ന് ഏകദേശം 300 മീറ്ററോളം അരികെയാണ് ഈ വീട്.
നിജില്‍ദാസ് കൊലക്കേസിലെ പ്രതിയാണെന്ന് അറിഞ്ഞു കൊണ്ടാണ് രേഷ്മ ഒളിവില്‍ കഴിയാനുള്ള സൗകര്യം ഏര്‍പ്പാടാക്കി നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. ഇതിനാലാണ് പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചതിന് രേഷ്മയെയും അറസ്റ്റ് ചെയ്തത്. പാണ്ട്യാലമുക്കിലെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ രേഷ്മയും നിജില്‍ദാസും വാട്സാപ്പ് കോളിലൂടെയാണ് ബന്ധപ്പെട്ടിരുന്നത്. പ്രതിക്കുള്ള ഭക്ഷണം രേഷ്മ ഇവിടെ എത്തിച്ചു നല്‍കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഒളിവുജീവിതം സംശയാസ്പദം; പ്രതിക്ക് രേഷ്മ സംരക്ഷണം നല്‍കിയതില്‍ ദുരൂഹത; വീട്ടുടമസ്ഥന്‍ സിപിഎമ്മുകാരനല്ലെന്ന് എംവി ജയരാജന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ