സമരക്കാരെ മുഖത്തടിച്ച് പൊലീസ്; പുതിയ വീഡിയോ പുറത്ത്, ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരന് എതിരെ വകുപ്പുതല അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2022 09:49 PM  |  

Last Updated: 23rd April 2022 09:49 PM  |   A+A-   |  

silver_line_protest

പുറത്തുവന്ന പുതിയ വീഡിയോയില്‍ നിന്ന്‌


 

തിരുവനന്തപുരം: കണിയാപുരം കരിച്ചാറയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിനിടെ പൊലീസ് സമരക്കാരുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസുകാരന്‍ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയതും ഇതേ പ്രതിഷേധത്തിനിടെയാണ്.

സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ മംഗലപുരം സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരെ വകുപ്പുതല അന്വേഷണത്തിന് റൂറല്‍ എസ്പി ശുപാര്‍ശ ചെയ്തു. 
അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം  തുടര്‍നടപടി എന്നാണ് വിശദീകരണം. 

സര്‍വേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ പ്രതിഷേധക്കാരെ പൊലീസ് കയ്യേറ്റം ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോയിയെ (45) ഷബീര്‍ ബൂട്ടിട്ട് ചവിട്ടിയത്. ഇതിന് വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഷബീറിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ പാലക്കാട് നിരോധനാജ്ഞ വീണ്ടും നീട്ടി; 28 വരെ നിയന്ത്രണങ്ങൾ തുടരും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ