പാലക്കാട് നിരോധനാജ്ഞ വീണ്ടും നീട്ടി; 28 വരെ നിയന്ത്രണങ്ങൾ തുടരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2022 07:34 PM  |  

Last Updated: 23rd April 2022 07:34 PM  |   A+A-   |  

Police

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട്  ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ വീണ്ടും നീട്ടി. ഈ മാസം 28 വരെയാണ് നിരോധനാജ്ഞ നീട്ടിയത്. നേരത്തെ നാളെ വരെയായിരുന്നു നിലവിൽ നിരോധനാജ്ഞ നേരത്തെ നീട്ടിയത്. 

ആദ്യ ഘട്ടത്തിൽ ഏപ്രില്‍ ഇരുപതാം തീയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇത് നാല് ദിവസത്തേക്ക് കൂടി തുടരാനാണ് പിന്നീട് തീരുമാനിച്ചത്. 

ആളുകള്‍ കൂട്ടം കൂടുന്നത് അനുവദിക്കില്ല. ഇരുചക്രവാഹനങ്ങളുടെ പുറകില്‍ സ്ത്രീകള്‍ അല്ലാത്തവര്‍ പോകുന്നതിനും നിയന്ത്രണം ഉണ്ട്. ജില്ലയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും.

ഈ വാര്‍ത്ത വായിക്കാം

16കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയത് അച്ഛൻ; ഗർഭഛി​ദ്രത്തിന് കൊണ്ടു പോകുന്നതിനിടെ പിടിയിൽ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ