16കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയത് അച്ഛൻ; ഗർഭഛി​ദ്രത്തിന് കൊണ്ടു പോകുന്നതിനിടെ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2022 06:17 PM  |  

Last Updated: 23rd April 2022 06:17 PM  |   A+A-   |  

Man, His Three Sons Rape Adopted 17-Year-old Daughter

പ്രതീകാത്മക ചിത്രം

 

കാസര്‍കോട്: 16 വയസുള്ള മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസിൽ അച്ഛൻ അറസ്റ്റിൽ. കാഞ്ഞങ്ങാട്ടാണ് സംഭവം. മകളെ ​ഗർഭഛി​ദ്രത്തിന് വിധേയയാക്കാൻ മം​ഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. പെണ്‍കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇയാള്‍ പലതവണ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണ് വിവരം. പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെ നേരത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ മകളുമായി ഇയാള്‍ ചികിത്സ തേടിയെത്തിയിരുന്നു. എന്നാല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. 

കാഞ്ഞങ്ങാട്ടു നിന്ന് പെണ്‍കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് ഇയാള്‍ക്കെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഈ വാര്‍ത്ത വായിക്കാം

ഹരിദാസന്‍ വധക്കേസ് പ്രതിയെ വീട്ടില്‍ ഒളിപ്പിച്ച കേസ്; രേഷ്മയ്ക്ക് ജാമ്യം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ