അമിത വേഗതയില്‍ അശ്രദ്ധയോടെ ഡ്രൈവിങ്; ചോദ്യം ചെയ്ത സഹോദരിമാര്‍ക്ക് യുവാവിന്റെ മര്‍ദനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th April 2022 09:19 AM |
Last Updated: 24th April 2022 09:22 AM | A+A A- |

വീഡിയോ ദൃശ്യം
മലപ്പുറം: മലപ്പുറം പാണമ്പ്രയിൽ ടുവീലറിൽ സഞ്ചരിച്ച സഹോദരിമാർക്ക് യുവാവിന്റെ മർദനം. അമിതവേഗത്തിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത പെൺകുട്ടികളെയാണ് നടുറോഡിൽ വെച്ച് യുവാവ് മർദിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറ് ആണ് പെൺകുട്ടികളോട് മോശമായി പെരുമാറിയത്. തേഞ്ഞിപ്പലം പൊലീസ് ആണ് കേസെടുത്തത്. ഈ മാസം 16 നാണ് സംഭവം. പരപ്പനങ്ങാടി സ്വദേശികളും സഹോദരിമാരുമായ അസ്ന, ഹംന എന്നിവർക്കാണ് മർദ്ദനമേറ്റത്.
പെൺകുട്ടികളോടിച്ച വാഹനം അപകടത്തിൽപ്പെടുന്ന രീതിയിൽ തെറ്റായ വശത്ത് കൂടി ഓവർടേക്ക് ചെയ്തു
കാറിൽ നിന്നും ഇറങ്ങി വന്ന് പ്രതി ഇബ്രാഹിം ഷബീർ വാഹനമോടിക്കുന്ന അസ്നയെ മുഖത്ത് അടിക്കുകയായിരുന്നു. കോഴിക്കോട് നിന്നും മലപ്പുറത്ത് പോകുന്ന വഴിയെയാണ് സംഭവം. അമിതവേഗത്തിൽ കാറോടിച്ചെത്തിയ ഇബ്രാഹിം ഷബീർ പെൺകുട്ടികളോടിച്ച വാഹനം അപകടത്തിൽപ്പെടുന്ന രീതിയിൽ തെറ്റായ വശത്ത് കൂടി ഓവർടേക്ക് ചെയ്തു.
ഇതോടെ പെൺകുട്ടികളുടെ വാഹനം മറിയാൻ പോയി. ഇത് പെൺകുട്ടികൾ ചോദ്യം ചെയ്തതോടെയാണ് യുവാവ് ഇവരെ മർദിച്ചത്. ലീഗിന്റെ സ്വാധീനമുള്ളയാളാണ് ഇബ്രാഹിം ഷെബീറെന്നും പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമമുണ്ടായെന്നും പെൺകുട്ടി പറഞ്ഞു. കേസെടുത്തെങ്കിലും പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നിസാരമായ വകുപ്പുകളാണ് തീരുരങ്ങാടി പൊലീസ് പ്രതിക്കെതിരെ ചേർത്തതെന്നും പെൺകുട്ടി പറഞ്ഞു.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ