ശ്രീനിവാസന്‍ വധക്കേസ്; കൊലയാളി സംഘത്തിലെ ഒരാള്‍ പിടിയില്‍, കൊല്ലപ്പെട്ട സുബൈറിന്റെ ബന്ധുവും അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th April 2022 12:06 PM  |  

Last Updated: 24th April 2022 12:06 PM  |   A+A-   |  

sreenivasan_palakkad1

കൊല്ലപ്പെട്ട ശ്രീനിവാസന്‍/ടെലിവിഷന്‍ ചിത്രം

 

പാലക്കാട്: എന്‍ ശ്രീനിവാസന്‍ വധക്കേസില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. കൊല നടത്തിയ ആറംഗ സംഘത്തില്‍ ഉള്‍പ്പെട്ട ഇഖ്ബാല്‍ ആണ് പിടിയിലായിരിക്കുന്നത്. ഗൂഡാലോചനയില്‍ പ്രതിയായ ഫയാസ് ആണ് പൊലീസ് പിടിയിലായിരിക്കുന്ന മറ്റൊരാള്‍.

ശ്രീനിവാസന്‍ വധം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ പൊലീസ് പിടിയിലാവുന്നത്. ഗൂഡാലോന നടത്തിയതിലും കൃത്യത്തില്‍ പങ്കെടുത്തതിലും ഭാഗമാണ് ഇഖ്ബാല്‍. കൃത്യം നടത്താന്‍ എത്തിയ സംഘത്തിലെ വെള്ള സ്‌കൂട്ടര്‍ ഓടിച്ചിരുന്നത് ഇഖ്ബാല്‍ ആയിരുന്നു. ഇഖ്ബാലാണ് ഓപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. ശനിയാഴ്ച പാലക്കാട് വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇഖ്ബാല്‍ പിടിയിലായത്. 

കൊല്ലപ്പെട്ട സുബൈറിന്റെ ബന്ധുവായ ഫയാസ് ആണ് പിടിയിലായ മറ്റൊരാള്‍

കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ ബന്ധുവായ ഫയാസ് ആണ് പിടിയിലായ മറ്റൊരാള്‍. ഫയാസിന് ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് മറ്റ് രണ്ട് പേരെ കൊലപ്പെടുത്താന്‍ സംഘം ശ്രമിച്ചിരുന്നു. ഈ സംഘത്തിലുണ്ടായ ആളാണ് ഫയാസ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.  

കൊലപാതകത്തില്‍ നേരിട്ട ഭാഗമായ മറ്റ് അഞ്ച് പേരെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളില്‍ തന്നെ പ്രതികള്‍ കഴിയുന്നുണ്ടെന്നും ഇവര്‍ക്ക് സഹായമെത്തിക്കാന്‍ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത വായിക്കാം

 

16കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി 21കാരന്‍ തീ കൊളുത്തി; പെണ്‍കുട്ടിയും യുവാവും ഗുരുതരാവസ്ഥയില്‍

 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ