ശ്രീനിവാസന്‍ വധക്കേസ്; പ്രധാന പ്രതികളിലൊരാള്‍ പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th April 2022 08:45 AM |
Last Updated: 24th April 2022 08:45 AM | A+A A- |

ശ്രീനിവാസന്‍
പാലക്കാട്: എ ശ്രീനിവാസൻ വധക്കേസിലെ പ്രതികളിൽ പ്രധാനിയായ ഒരാൾകൂടി പിടിയിൽ. ആറംഗ സംഘത്തിലെ കോങ്ങാട് സ്വദേശി ബിലാലാണ് പിടിയിലായത്. കൊലപാതകശേഷം ഒളിവിൽ കഴിയുകയായിരുന്നു.
ബിലാൽ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തയാളാണ്. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ പ്രതികളുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. പ്രതികൾക്ക് സഹായമെത്തിക്കാൻ വലിയൊരു സംഘമുണ്ട്. എന്നാൽ മറ്റ് പ്രതികൾ എളുപ്പത്തിൽ വലയിലാകുമെന്നാണ് പൊലീസിന്റെ നിഗമനം.
കേസിലെ പ്രധാന പ്രതികൾ കേരളം വിട്ടുപോയിട്ടില്ലെന്ന് ഐജി അശോക് യാദവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച പിടിയിലായ മൂന്ന് പേർ ശംഖുവാരത്തോട് സ്വദേശികളാണ്. ഗൂഢാലോചനയിൽ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് കസ്റ്റഡിയിലായത്. കൃത്യത്തിന് ഉപയോഗിച്ച മൂന്ന് ബൈക്കുകളും ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയും തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ