ബിവറേജസ് ഔട്ട്‌ലറ്റില്‍ നിന്ന് മൂന്നുതവണ മദ്യം മോഷ്ടിച്ചു; നാലാമത്തെ പ്രാവശ്യം പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th April 2022 03:05 PM  |  

Last Updated: 24th April 2022 03:05 PM  |   A+A-   |  

SREENIVASAN

അറസ്റ്റിലായ ശ്രീനിവാസന്‍

 

ചെങ്ങന്നൂര്‍: ബിവറേജസ് ഔട്ട്‌ലറ്റില്‍ നിന്ന് മൂന്ന് തവണ മദ്യം മോഷ്ടിച്ചയാള്‍ നാലാം തവണ പിടിയിലായി. ചെങ്ങന്നൂര്‍ ബിവറേജസ് ഔട്ട്ലറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്നും വില കൂടിയ വിദേശ മദ്യം മോഷ്ടിക്കവെയാണ് പിടിയിലായത്. 

ഓതറ കോഴിമല തൈപ്പറമ്പില്‍ വീട്ടില്‍ ശ്രീനിവാസന്‍ (43) ആണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രീമിയം കൗണ്ടറില്‍ നിന്നും മോഷ്ടിച്ച 1800 രൂപ വില വരുന്ന രണ്ട് കുപ്പി മദ്യം അടിവസ്ത്രത്തിലൊളിപ്പിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ജീവനക്കാര്‍ പിടി കൂടിയത്. ഇവിടെ നിന്നും നേരത്തെ മൂന്ന് തവണ സമാനമായ രീതിയില്‍ ഇയാള്‍ മദ്യം കടത്തിയിരുന്നു. തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ പാലക്കാട് തീകൊളുത്തിയ യുവാവും 16കാരിയും മരിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ