ബൈക്ക് വഴിയരികിലെ വീടിന്റെ ഗേറ്റിൽ ഇടിച്ചു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം‌ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th April 2022 09:07 AM  |  

Last Updated: 24th April 2022 09:07 AM  |   A+A-   |  

bike_

പ്രതീകാത്മക ചിത്രം

 

കോട്ടയം: നിയന്ത്രണം വിട്ട് ബൈക്ക് വഴിയരികിലെ വീടിന്റെ ഗേറ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥിനി മരിച്ചു. ബൈക്കിന്റെ പിന്നിലിരുന്നു സഞ്ചരിച്ച അനുപമ മോഹനൻ (21) ആണു മരിച്ചത്. ബൈക്ക് ഓടിച്ച സഹപാഠി കൂട്ടിക്കൽ ഓലിക്കപാറയിൽ അമീറിനെ (21) ഗുരുതര പരുക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   

ഇന്നലെ രാത്രി ഏഴരയോടെ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ കൊരട്ടി അമ്പലവളവിനു സമീപമാണ് അപകടമുണ്ടായത്. സഹപാഠിയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു അനുപമയും അമീറും. അപകടത്തിൽ ബൈക്കും വീടിന്റെ ഗേറ്റും തകർന്നു. 

രാമങ്കരി പഞ്ചായത്ത് 3–ാം വാർഡിൽ തിരുവാതിരയിൽ മോഹനന്റെയും ശുഭയുടെയും മകളാണ് അനുപമ. ‌കുട്ടിക്കാനം മരിയൻ കോളജ് മൂന്നാം വർഷ ഇംഗ്ലിഷ് വിദ്യാർഥിനിയാണ്. 

ഈ വാര്‍ത്ത വായിക്കാം

ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി; ഒരാൾ മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ