ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി; ഒരാൾ മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th April 2022 07:31 AM  |  

Last Updated: 24th April 2022 07:31 AM  |   A+A-   |  

accident case

പ്രതീകാത്മക ചിത്രം

 

കണ്ണൂർ: നിയന്ത്രണം വിട്ട ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ദയ മെഡിക്കൽസ് ജീവനക്കാരൻ ഹാരിസ് (25) ആണ് മരിച്ചത്. കണ്ണൂർ താഴെ ചൊവ്വയിൽ അർദ്ധരാത്രിയാണ് അപകടം നടന്നത്. 

മംഗലാപുരത്തുനിന്നും പാചക വാതകവുമായി വന്ന ടാങ്കർ ലോറിയാണ് അപകടമുണ്ടാക്കിയത്. റോഡരികിൽ നിന്ന് ഫോൺ ചെയ്യുകയായിരുന്ന ഹാരിസ്. യുവാവിന്റേമേൽ ലോറി ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ കട പൂർണ്ണമായും തകർന്നു. അമിതവേഗതയിലായിരു ലോറിയെന്ന് ദൃസാക്ഷികൾ പറഞ്ഞു. 

ഈ വാര്‍ത്ത വായിക്കാം

തുടര്‍ ചികിത്സ; മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു, ചുമതല കൈമാറിയില്ല

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ