തുടര്‍ ചികിത്സ; മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു, ചുമതല കൈമാറിയില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th April 2022 07:28 AM |
Last Updated: 24th April 2022 07:30 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് അദ്ദേഹം പുറപ്പെട്ടത്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കും പരിശോധനകൾക്കുമായാണ് മുഖ്യമന്ത്രിയുടെ യാത്ര.
ഭാര്യ കമല, പേഴ്സണൽ അസിസ്റ്റൻറ് വി എം സുനീഷ് എന്നിവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മറ്റാർക്കും ചുമതല നൽകിയിട്ടില്ല. മന്ത്രിസഭാ യോഗത്തിൽ ഉൾപ്പെടെ ഓൺലൈനായി മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 27നാണ് അടുത്ത മന്ത്രിസഭാ യോഗം.
18 ദിവസം നീളുന്ന യാത്രയ്ക്ക് ശേഷം മെയ് പത്തിനോ പതിനൊന്നിനോ മടങ്ങിയെത്തിയേക്കും. ഈ കഴിഞ്ഞ ജനുവരിയിലും അദ്ദേഹം അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ