മരത്തില്‍ നിന്ന് വീണ് ആദിവാസി യുവാവ് മരിച്ചു; ഭയന്നോടുന്നതിനിടെ യുവതിയുടെ കൈയില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th April 2022 05:33 PM |
Last Updated: 24th April 2022 05:36 PM | A+A A- |

മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍/ ടെലിവിഷന്‍ ചിത്രം
നിലമ്പൂര്‍: മേപ്പാടിയില്‍ തേന്‍ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തില്‍ നിന്നും വീണ് മരിച്ചു. പരപ്പന്‍പാറ കോളനിയിലെ രാജനാണ് മരിച്ചത്. രാജന്‍ വീഴുന്നത് കണ്ട് ഓടിയെത്തിയ ബന്ധുവായ സ്ത്രീയുടെ കൈയില്‍ നിന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞും വീണുമരിച്ചു.
മലപ്പുറം - വയനാട് അതിര്‍ത്തിയിലെ വനമേഖലയില്‍ വച്ചായിരുന്നു അപകടം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മരത്തില്‍ നിന്ന് തേന്‍ ശേഖരിക്കുന്നതിനിടെ രാജന്‍ മരത്തില്‍ നിന്ന് വീഴുകയായിരുന്നു. രാജന്‍ വീഴുന്നത് കണ്ടാണ് ബന്ധുവായ സ്ത്രീ ഓടിവന്നത്. അതിനിടെ യുവതിയുടെ കൈയില്‍ നിന്ന് ആറുമാസം പ്രായമുള്ള കുട്ടി നിലത്തുവീണ് മരിച്ചു.
നിലമ്പൂര്‍ കുമ്പപ്പാര കോളനിയിലെ സുനിലിന്റെ കുഞ്ഞാണ് മരിച്ചത്. മൃതദേഹങ്ങള്‍ വനം വകുപ്പ് ഫയര്‍ഫോഴ്‌സും വനം വകുപ്പും ചേര്‍ന്ന് മൃതദേഹം പുറത്തെത്തിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
പാലക്കാട് തീകൊളുത്തിയ യുവാവും 16കാരിയും മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ