പ്രായപരിധി നിബന്ധന കര്‍ശനമാക്കാന്‍ സിപിഐ, നേതൃത്വത്തില്‍ 75 കഴിഞ്ഞവര്‍ വേണ്ട

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th April 2022 03:00 PM  |  

Last Updated: 25th April 2022 03:00 PM  |   A+A-   |  

kanam rajendran

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം

 

തിരുവനന്തപുരം: നേതൃത്വത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമായി നടപ്പാക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യുട്ടിവ് യോഗത്തില്‍ തീരുമാനം. സംസ്ഥാന നേതൃത്വത്തില്‍ 75 വയസ്സാണ് പ്രായ പരിധി. 

എക്‌സിക്യൂട്ടിവ് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃ ഘടകങ്ങളില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ വേണ്ടെന്നാണ് ധാരണ. ഇതില്‍ ഇളവു നല്‍കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി പദത്തില്‍ 65 വയസ്സും മണ്ഡലം സെക്രട്ടറിക്ക് 60 വയസ്സുമാണ് പ്രായ പരിധി. ബ്രാഞ്ച് സെക്രട്ടറിക്ക് പ്രായപരിധിയില്ല.

പൊലീസ് നടപടിക്കു വിമര്‍ശനം

തിരുവനന്തപുരം കാരിച്ചാറയില്‍ സില്‍വര്‍ ലൈന്‍ പ്രതിഷേധക്കാര്‍ക്കു നേരെയൂണ്ടായ പൊലീസ് നടപടിക്കെതിരെ സിപിഐ എക്‌സിക്യൂട്ടിവില്‍ വിമര്‍ശനമുയര്‍ന്നു. പൊലീസ് നടപടി സര്‍ക്കാരിനു ചീത്തപ്പേരുണ്ടാക്കിയെന്നു നേതാക്കള്‍ കുറ്റപ്പെടുത്തി. ജനങ്ങളെ വിശ്വാസത്തില്‍ എടുത്തുവേണം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവേണ്ടതെന്ന് അംഗങ്ങള്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ജോസഫ് സി മാത്യുവിന് പകരം ശ്രീധര്‍ രാധാകൃഷ്ണന്‍; സില്‍വര്‍ ലൈന്‍ സംവാദത്തില്‍ നിന്നും മോഡറേറ്ററെയും മാറ്റി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ