ചായ വാങ്ങാന്‍ ഇറങ്ങി, ട്രെയിന്‍ നീങ്ങുന്നത് കണ്ട് ഓടി കയറാന്‍ ശ്രമം; ഡോക്ടര്‍ക്ക് ദാരുണാന്ത്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th April 2022 08:57 AM  |  

Last Updated: 25th April 2022 09:03 AM  |   A+A-   |  

student dies after falling from train

ഫയല്‍ ചിത്രം


കാസർകോട്: ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവെ പാളത്തിലേക്ക് വീണ് യുവ ഡോക്ടർക്ക് ദാരുണാന്ത്യം. മംഗളൂരുവിലെ സ്വകാര്യ ആശുപത്രി ഡോക്ടറായ കെ സിദ്ധാർഥ് (24) ആണ് മരിച്ചത്. തമിഴ്‌നാട് ചിദംബരം സ്വദേശിയാണ്.  

ട്രെയിൻ സ്റ്റേഷനിൽ നിർത്തിയപ്പോൾ ചായ കുടിക്കാൻ പുറത്തിറങ്ങിയതാണ്‌. ട്രെയിൻ നീങ്ങുന്നതു കണ്ട് തിരിച്ച് ഓടിക്കയറുന്നതിനിടെ പാളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ ഞായറാഴ്ച വൈകുന്നേരം 5.30ഓടെയാണ് അപകടം. മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റിലെ യാത്രക്കാരനായിരുന്നു. 

മംഗളൂരുവിൽനിന്ന് നാട്ടിലേക്ക് പോകുകയായിരുന്നു. സിദ്ധാർഥ് പാളത്തിൽ വീണത് കണ്ട യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു. കാസർകോട് ആർപിഎഫ് ഉദ്യോഗസ്ഥരും റെയിൽവേ പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഈ വാർത്ത വായിക്കാം

 

ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു, ​മകൾ ​ഗുരുതരാവസ്ഥയിൽ

 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ