ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു, ​മകൾ ​ഗുരുതരാവസ്ഥയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th April 2022 06:44 AM  |  

Last Updated: 25th April 2022 06:45 AM  |   A+A-   |  

fire idukki

പ്രതീകാത്മക ചിത്രം

 

ഇടുക്കി; വീടിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു. ഇടുക്കി പുറ്റടി സ്വദേശികളായ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതമായി പൊള്ളലേറ്റ ഇവരുടെ മകൾ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല. 

ലൈഫ് പദ്ധതിയിൽ കിട്ടിയ വീട്ടിലേക്ക് രണ്ടു ദിവസം മുൻപാണ് രവീന്ദ്രനും കുടുംബവും മാറിയത്. രാത്രിയായതിനാൽ വീടിന് തീപിച്ച വിവരം ആരും അറിഞ്ഞിരുന്നില്ല. ശരീരത്തിന് പൊള്ളലേറ്റ ശ്രീധന്യയാണ് വീടിന് വെളിയിൽ ഇറങ്ങി ആളുകളെ വിളിച്ചു കൂട്ടിയത്. തുടർന്ന് പൊലീസിനേയും ഫയർഫോഴ്സിനേയും വിവരം അറിയിച്ചു. ഇവർ എത്തിയതിന് ശേഷമാണ് വീട്ടിലെ തീ പൂർണമായി അണയ്ക്കാനായത്. അപ്പോഴേക്കും രവീന്ദ്രനും ഉഷയും മരിച്ചിരുന്നു. വീട് പൂർണമായി കത്തിനശിച്ച നിലയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 

ഈ വാർത്ത വായിക്കാം

യുവതിയെ പ്രണയം നടിച്ച് ലോഡ്ജില്‍ എത്തിച്ചു, മദ്യം നല്‍കി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി, 22കാരന്‍ അറസ്റ്റില്‍ ​

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ