ബീഡി വാങ്ങാന്‍ പണം നല്‍കിയില്ല: യുവാവിന്റെ മൂക്ക് ഇടിച്ചുപൊട്ടിച്ചു, ഒരാള്‍കൂടി അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2022 09:16 PM  |  

Last Updated: 26th April 2022 09:19 PM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

കൊല്ലം: ബീഡി വാങ്ങാന്‍ പണം നല്‍കാത്തതിന് യുവാവിന്റെ മൂക്ക് ഇടിച്ചുപൊട്ടിച്ച സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായി. ശക്തികുളങ്ങര മുത്തേഴത്ത് കിഴക്കേത്തറ കിഴക്കതില്‍ ചന്തു (21) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ 23ന് ശരത് എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. 

സംഭവത്തില്‍ ശബരി, ശ്യാം എന്നിവര്‍ അറസ്റ്റിലായിരുന്നു. ചന്തുവിനെ കോയമ്പത്തൂരില്‍നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ ശക്തികുളങ്ങര സ്റ്റേഷനില്‍ വധശ്രമത്തിന് രണ്ട് കേസുകളും മോഷണത്തിന് ഒരു കേസും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തിന് ഒരു കേസും നിലവിലുണ്ട്. ഇയാളെ റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കാം കാട്ടാക്കടയില്‍ സംഘര്‍ഷം, പട്ടാപ്പകല്‍ വിദ്യാര്‍ഥിയെ വെട്ടാന്‍ ശ്രമം; ചേരി തിരിഞ്ഞ് ഏറ്റുമുട്ടല്‍, യുദ്ധസമാനമായ സാഹചര്യം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ