തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ പട്ടാപ്പകല്‍ യുവാക്കളും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം. ഇരുവിഭാഗവും സംഘം ചേര്‍ന്ന് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. അരമണിക്കൂര്‍ നേരം യുദ്ധ സമാനമായ സാഹചര്യത്തിനാണ് ബസ് സ്റ്റാന്‍ഡ് സാക്ഷിയായത്. പൊലീസെത്തിയതോടെ എല്ലാവരും ഓടി മറയുകയായിരുന്നു. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്
ഇന്ന് വൈകീട്ടോടെയാണ് സംഭവം. വിദ്യാര്‍ഥിയെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉണ്ടായത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
കടയ്ക്ക് മുന്നില്‍ വച്ചാണ് വിദ്യാര്‍ഥിയെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചത്. വിദ്യാര്‍ഥി ഒഴിഞ്ഞ് മാറിയതിനാല്‍ അത്യാഹിതം ഒന്നും സംഭവിച്ചില്ല. എന്നാല്‍ കടയുടെ ചില്ല് തകര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് വിദ്യാര്‍ഥികളും യുവാക്കളും സംഘം ചേര്‍ന്ന് ഏറ്റുമുട്ടുകയായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ 40ല്‍പ്പരം വരുന്ന സംഘങ്ങളാണ് പരസ്പരം ഏറ്റുമുട്ടിയത്. അരമണിക്കൂര്‍ നേരം യുദ്ധസമാനമായ സാഹചര്യമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
പൊലീസെത്തിയപ്പോള്‍ എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു. ഇതില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സ്റ്റാന്‍ഡിലെ കടകള്‍ക്ക് മുന്നിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്. കാട്ടാക്കട ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ലഹരിമാഫിയ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ലഹരി ഇടപാടിലെ തര്‍ക്കമാകാം സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പൊലീസ് കരുതുന്നു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക