കോട്ടയം: അങ്കണവാടിയുടെ ഭിത്തി ഇടിഞ്ഞു വീണ് മൂന്നര വയസ്സുകാരനു ഗുരുതര പരിക്ക്. കായിക്കരയിൽ നഗരസഭയിലെ 25–ാം വാർഡിൽ പ്രവർത്തിക്കുന്ന 4ാം നമ്പർ അങ്കണവാടിയിലാണ് അപകടമുണ്ടായത്. വൈക്കം പോളശേരി മായിത്തറ അജീഷിന്റെ മകൻ ഗൗതമിനാണ് പരിക്കേറ്റത്. കുട്ടിയെ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ (ഐസിഎച്ച്) പ്രവേശിപ്പിച്ചു. മറ്റൊരു കുട്ടിയും ഹെൽപറും അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 10.30നാണു അപകടെ നടന്നത്. കെട്ടിടത്തിനുള്ളിൽ കുട്ടികൾ കളിക്കുന്നതിനിടെ ഒരു വശത്തെ ഭിത്തി പുറത്തേക്ക് തകർന്നു വീഴുകയായിരുന്നു. ഇടിഞ്ഞുവീണ കെട്ടിട ഭാഗത്തിന്റെ മുകളിൽ കിടക്കുന്ന നിലയിലായിരുന്നു ഗൗതമെന്ന് ഹെൽപർ എം ജി സിന്ധു പറഞ്ഞു. 12 കുട്ടികളുള്ള അങ്കണവാടിയിൽ ഇന്നലെ 2 കുട്ടികളും സിന്ധുവും മാത്രമാണുണ്ടായിരുന്നത്.
ഗൗതമിന്റെ കണ്ണിനു താഴെയുള്ള അസ്ഥിക്ക് പൊട്ടലുണ്ട്. വലതു കാലിൽ തുടയെല്ലിനും മുട്ടിനു താഴെ രണ്ടിടങ്ങളിലും പൊട്ടലുണ്ട്. തലയോട്ടിയുടെ പുറത്തും പരിക്കേറ്റിട്ടുണ്ട്. ആന്തരികാവയവങ്ങൾക്കു ക്ഷതമേറ്റതായും ഡോക്ടർമാർ പറഞ്ഞു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates