മുംബൈ: കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥയും തൃശ്ശൂര്‍ റൂറല്‍ എസ്പിയുമായ ഐശ്വര്യ ഡോംഗ്ര വിവാഹിതയായി. കൊച്ചിയിലെ ഐടി പ്രഫഷനല്‍ കൂടിയായ മലയാളി അഭിഷേകാണ് വരന്‍. എറണാകുളം സ്വദേശിയാണ് അഭിഷേക്.
മുംബൈ ജുഹുവിലെ ഇസ്‌കോണ്‍ മണ്ഡപം ഹാളിലായിരുന്നു വിവാഹം. വിവാഹത്തിലും റിസപ്ഷനിലും പങ്കെടുക്കാനായി കേരളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം മുംബൈയില്‍ എത്തിയിരുന്നു.
മുംബൈ സ്വദേശിനിയായ ഐശ്വര്യ 2017 ഐപിഎസ് ബാച്ചുകാരിയാണ്. ശംഖുമുഖം എസിപി ആയിരുന്നു. പിന്നീട് സ്ഥാനക്കയറ്റത്തോടെ കൊച്ചിയില്‍ എത്തുകയും പിന്നീട് തൃശൂരിലേക്ക് സ്ഥലംമാറ്റം കിട്ടുകയായിരുന്നു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക