ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ഗ്രേഡ് എസ്‌ഐ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th April 2022 06:48 AM  |  

Last Updated: 27th April 2022 06:52 AM  |   A+A-   |  

accident death

പ്രതീകാത്മക ചിത്രം

 

കോട്ടയം: വാഹനാപകടത്തില്‍ ഗ്രേഡ് എസ്‌ഐ മരിച്ചു. വെള്ളൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെ സജിയാണ് മരിച്ചത്. 

വൈക്കത്ത് വെച്ചായിരുന്നു അപകടം. സജി ഓടിച്ചിരുന്ന ബൈക്ക് ട്രാവലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ട്രാവലര്‍ ഡ്രൈവര്‍ പാലാംകടവ് സ്വദേശി ശ്യാമിനും പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

ബീഡി വാങ്ങാന്‍ പണം നല്‍കിയില്ല: യുവാവിന്റെ മൂക്ക് ഇടിച്ചുപൊട്ടിച്ചു, ഒരാള്‍കൂടി അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ